Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 28 Children

Palakkad

28 കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ മ​ര​ണം: പൊ​തു​ജ​ന വി​ശ​ദീ​ക​ര​ണ​യോ​ഗം നാ​ളെ

പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ 2010 മു​ത​ൽ 2023 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മ​ര​ണ​പ്പെ​ട്ട 28 കു​ട്ടി​ക​ളു​ടെ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു​വ​ന്ന സം​ശ​യ​ങ്ങ​ളും നി​ല​വി​ലെ നി​യ​മ​ന​ട​പ​ടി​ക​ളും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ പ്രാ​ധാ​ന്യ​വും പൊ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​യി ബാ​ലാ​തി​ക്ര​മവി​രു​ദ്ധ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘കു​രു​ന്ന് ജീ​വ​നു​ക​ൾ​ക്കാ​യി കേ​ര​ളം’ എ​ന്ന പേ​രി​ൽ പൊ​തു​ജ​ന വി​ശ​ദീ​ക​ര​ണയോ​ഗം സം​ഘ​ടി​പ്പി​ക്കു​ന്നു.

നാ​ളെ രാ​വി​ലെ 10.30ന് ​പാ​ല​ക്കാ​ട് തൃ​പ്തി ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി വി.​ടി. ബ​ൽ​റാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ.​പി. ഗീ​ത മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ജി​ല്ല​യി​ലെ 28 കു​ട്ടി​ക​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടു​ക​ളി​ലും മ​റ്റ് രേ​ഖ​ക​ളി​ലും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഫോ​റ​ൻ​സി​ക് അ​സ്വാ​ഭാ​വി​ക​ത​ക​ളും അ​ന്വേ​ഷ​ണ​പ​ര​മാ​യ പാ​ളി​ച്ച​ക​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ശ​ദീ​ക​രി​ക്കു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

ഈ ​വി​ഷ​യ​ത്തി​ൽ സ​മി​തി ന​ൽ​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹൈ​ക്കോ​ട​തി ഒ​രു കേ​സ് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് കൈ​മാ​റു​ക​യും മ​റ്റ് കേ​സു​ക​ളെ സം​ബ​ന്ധി​ച്ച് തു​ട​ർ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ, ശാ​സ്ത്രീ​യ​വും നി​ഷ്പ​ക്ഷ​വു​മാ​യ അ​ന്വേ​ഷ​ണം, നീ​തി​യി​ലേ​ക്കു​ള്ള പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ അ​വ​ബോ​ധം എ​ന്നി​വ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​പൊ​തു​ജ​ന വി​ശ​ദീ​ക​ര​ണ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സാ​മൂ​ഹി​ക, നി​യ​മ, മ​നു​ഷ്യാ​വ​കാ​ശ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രും വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ക​ണ്‍​വീ​ന​ർ കെ.​സി. അ​ശോ​ക്, വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ, സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ, ഫാ. ​അ​ഗ​സ്റ്റി​ൻ വ​ട്ടോ​ളി എ​ന്നി​വ​ർ അ​റി​യി​ച്ചു.

Latest News

Corehub Up